താമരശ്ശേരി : താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ VHSE വിഭാഗം NSS വളണ്ടിയർമാർ 2023 മെയ് 30 31 തീയതികളിൽ നടന്ന ദ്വിദിന എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി *യൂസ്ഡ് ന്യൂസ് പേപ്പർ ചലഞ്ച്* സംഘടിപ്പിക്കുകയും അതിൽ നിന്നു ലഭിച്ച പണംഉപയോഗിച്ച് വാക്കർ വാങ്ങി കോരങ്ങാട് പ്രവർത്തിക്കുന്ന സുരക്ഷാ പെയിൻറ് & പാലിയേറ്റീവ് സൊസൈറ്റി ക്ക് നൽകി മാതൃകയായി
പാലിയേറ്റീവ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം ലതിക ടീച്ചറും
എൻഎസ്എസ്
ലീഡർ തിമോത്തിയും ചേർന്ന് നൽകിയ വാക്കർ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖല കൺവീനർ പി എം അബ്ദുൽ മജീദ് ഏറ്റുവാങ്ങി
ചടങ്ങിൽ എൻഎസ്എസ് വളണ്ടിയർമാരായ
ശ്രീരാജ് കാളിദാസ് അജിൻ തേജസ്
കൂടാതെ സുരക്ഷാ കമ്മിറ്റി അംഗങ്ങളായ
കെ പി ശ്രീപ്രസാദ്
പിസി റാഷിദ്
കെ സജിത്ത്, മുഹമ്മദ് ഷാമിൽ തുടങ്ങിയവരും പങ്കെടുത്തു.