നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 23ാം റാങ്കും കേരളത്തിൽ ഒന്നാമതുമായി കൊടുവള്ളി നിയോജക മണ്ഡലം താമരശ്ശേരി സ്വദേശി ആർ.എസ് ആര്യയെ സംസ്കാര സാഹിതി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു..മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ജീവചരിത്രവും, മൊമെന്റോയും നൽകി..
ചടങ്ങിൽ സംസ്കാരസാഹിതി ചെയർപേഴ്സൺ ജ്യോതി ഗംഗാധരൻ കൺവീനർ അബൂബക്കർ കൊടശ്ശേരി, ട്രഷറർ അമീർ അലി കോരങ്ങാട്, മെമ്പർമാരായ ജാഫർ പാലാഴി, മുഹമ്മദ് കൊടശ്ശേരി, ഇക്ബാൽ കൂടത്തായി, അബ്ദുൽ കരീം, ഷൈനി മോൾ തുടങ്ങിയവർ സംബന്ധിച്ചു..