അബ്ബാസ് കോരങ്ങാടിൻ്റെ വിയോഗത്തിൽ താമരശ്ശേരി പഞ്ചായത്ത് ജി സി സി കെ എം സി സി അനുശോജിച്ചു

 


കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ച് നിര്യാതനായ ജി സി സി കെ എം സി സി താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും,ദുബൈ കെ എം സി സി കൊടുവള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജീവ കാരുണ്യ രംഗത്തും, മത സാമൂഹിക സാംസ്കാരിക രംഗത്തും പ്രഗൽഭനായ വ്യക്തിത്വവുമായ എ കെ അബ്ബാസ് കോരങ്ങാടിൻ്റെ നിര്യാണത്തിൽ താമരശ്ശേരി പഞ്ചായത്ത് ജിസിസി കെഎംസിസി അനുശോജിച്ചു  

അബ്ബാസിൻ്റെ വിയോഗം . നാടിനും, കെ എം സി സി ക്കും നികത്താൻ പറ്റാത്ത വിടവാണ് ഉണ്ടാക്കിയിട്ടുള്ളത് 

അനുശേജന യോഗത്തിൽ അൻഷാദ് ഫൈസി പ്രാർത്ഥന നടത്തി. കെ പി എ കരീം സ്വാഗതം ആശംസിച്ചു.അഷ്റഫ് തങ്ങൾ തച്ചംപൊയിലിൻ്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി നിയേജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എസ് മുഹമ്മദലി, ജനറൽ സെക്രട്ടറി ഹാഫിസ് റഹ്മാൻ ,കരീം മേടോത്ത്, നജീബ് തച്ചംപൊയിൽ, ലതീഫ് തച്ചംപൊയിൽ, ഒ പി അബ്ദുൽ സലാം ബഷീർ താമരശ്ശേരി, നൗഫൽ കുടുക്കിൽ, എ കെ ഫസൽ ,ഫജാസ് കോരങ്ങാട്, നൗഷാദ് പൂക്കോട്, അമീർ ചുങ്കം, ഫയാസ് കോരങ്ങാട് , അനു, അബദുൽ നാസർ, മുഹമ്മദ് കോരങ്ങാട്, തുടങ്ങിയവർ അനുസ്മരിച്ചു.

റഫീഖ് ചെമ്പ്ര നന്ദിയും പറഞ്ഞു.


facebook

വളരെ പുതിയ വളരെ പഴയ