കുട്ടികൾ ബെല്ലടിച്ചു, മുന്നോട്ടെടുത്ത ബസിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയർ കയറി മരിച്ചു.



തൊടുപുഴ: സ്കൂൾ ബസിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയർ കയറി മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്.

ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്‍റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയായിരുന്നു.

പിന്നാലെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

facebook

വളരെ പുതിയ വളരെ പഴയ