2022 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ A+ നേടിയ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ 2,3,17 വാർഡുകളിലെ വിദ്യാർഥികളെ കോരങ്ങാട് പബ്ലിക് ലൈബ്രറി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ അംഗം ശ്രീമതി. റംസീന നരിക്കുനി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ശ്രീ.അബൂബക്കർ പി.ടി അധ്യക്ഷനായിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ A+ നേടിയ 12 പേരും +2 പരീക്ഷയിൽ മുഴുവൻ A+ നേടിയ 9 കുട്ടികളും ആദരവ് ഏറ്റുവാങ്ങി.
![]() |
വാർഡ് മെമ്പർമാരായ ശ്രീമതി. ഫസീല ഹബീബ്, ശ്രീമതി. ആർഷ്യ ബി.എം,
ലൈബ്രറിയൻ ശ്രീ.നാരായണൻ കെ.പി.
എസ്.എം.സി ചെയർമാൻ ഹബീബ് റഹ്മാൻ, ലൈബ്രറി സെക്രട്ടറി ശ്രീ.ഷാജു സി.പി, എക്സിക്യൂടീവ് അംഗങ്ങളായ ശ്രീ.നസീർ ടി.പി.എ, ശ്രീ.ഹനീഫ എ. പി, ശ്രീ.നജീബ് പി.ടി, ശ്രീ.സുബിൻ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി ശ്രീ.ആന്റണി ജോയ് സ്വാഗതവും ട്രഷറർ ഷംസീർ വമ്പൻ നന്ദിയും പറഞ്ഞു.