സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തു



തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇന്നലെ രാത്രി അടിച്ചു തകർത്തത്.

ഡി.വൈ.എഫ്‌.ഐ പാളയം ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ഏരിയ വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഓഫീസിലെ ഫർണീച്ചറുകളാണ് അക്രമിസംഘം തകർത്തത്.

സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പോസ്റ്റിനെ കുറിച്ച് മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റിയിലുള്ള ഒരാളുമായുള്ള സംസാരം വാക്കുതർക്കത്തിലും അക്രമത്തിലും എത്തുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് പൊലീസ് നൽകുന്ന വിശദീകരണം.

facebook

വളരെ പുതിയ വളരെ പഴയ