കോഴിക്കോട്:മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ സർക്കാർ നടപടി മനുഷ്യ മനഃസാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടു പേകുമെന്നും ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ വ്യക്തമാക്കി.
ആദ്യ ഘട്ടമായി ഈ മാസം 30ന് സെക്രട്ടറിയേറ്റിനും കലക്ടറേറ്റുകൾക്കും മുമ്പിൽ പ്രതിഷേധിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അതൃപ്തി അറിയിക്കുമെന്നും ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.
അതേസമയം, ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ചുമതലയേറ്റു. നിലവിലെ കലക്ടറും ശ്രീറാമിന്‍റെ ഭാര്യയുമായ രേണു രാജ് ആണ് ചുമതല കൈമാറിയത്. ശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴ കലക്ടറേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.