പൊള്ളാച്ചിയിൽ നിന്ന് നവജാതശിശുവിനെത ട്ടിക്കൊണ്ടുപോയത് കൊടുവായൂർസ്വ ദേശിയായ 34 കാരി ഷമീന.
കുട്ടികളില്ലാത്ത ഇവർ, ഗർഭിണിയാണെന്ന് ഭർതൃവീട്ടുകാരോടും നാട്ടുകാരോടുമെല്ലാം പറഞ്ഞിരുന്നതായി പൊലീസ്
പറയുന്നു. കൊടുവായൂരിലെ വീട്ടിൽവെ ച്ചാണ് ഷമീനയെ പൊലീസ്ക സ്റ്റഡിയിൽ എടുത്തത്. ഇപ്പോൾ
അറസ്റ്റ് രേഖപ്പെടുത്തി. പൊള്ളാച്ചി
സർക്കാർ ആശുപത്രിയിൽ നിന്നാണ്
നാലു ദിവസം പ്രായമായ കുഞ്ഞിനെ
തട്ടികൊണ്ടുപോയത്. മാതാവ് ദിവ്യ
ഉറങ്ങുമ്പോഴായിരുന്നു കുഞ്ഞിനെ
തട്ടിയെടുത്തത്.
ഗർഭിണിയാണെന്ന് പറഞ്ഞ്ഭർ തൃവീട്ടുകാരെ പറ്റിച്ച പ്രതി കഴിഞ്ഞദിവസം പ്രസവിച്ചുവെന്നും കുഞ്ഞ് ഐ സി യുവിലാണെന്നും പറഞ്ഞിരുന്നു. പിന്നീട് കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുന്നതിനുവേണ്ടി പൊള്ളാച്ചിയിൽനിന്ന് നവജാത ശിശുവിനെ തട്ടിയെടുക്കുകയായിരുന്നു. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയും സഹായിയും പൊള്ളാച്ചി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് പോയതായി സി സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന സി സി ടിവി ദൃശ്യങ്ങളും ഉണ്ടായിരുന്നു.