കൊടുവള്ളി മണ്ഡലത്തിലെ മുഴുവൻ വിദ്യാത്ഥികൾക്കും തുടർ പഠന അവസരം ഒരുക്കണം - യൂത്ത് ലീഗ്

 


എളേറ്റിൽ : കൊടുവള്ളി മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാത്ഥികൾക്കും തുടർ പഠന അവസരം ഒരുക്കണമെന്ന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പതിനെഞ്ചോളം ഹൈസ്ക്കൂക്കൂകളുളിൽ നിന്ന് നാലായിരത്തിലധികം വിദ്യാത്ഥികൾ ഉപരി പഠന യോഗ്യത നേടിയപ്പോൾ 2300 സീറ്റുകൾ മാത്രമാണ് ഹയർ സെക്കന്ററിയിലും വി.എ. ച്ച് സി യിലുമായിട്ടുള്ളത്. പതിനെന്ന്ഹയർ സെക്കന്ററിയിലെ 43 ബാച്ചുകളിലായി 2150 സീറ്റും വി എച്ച്. സി.യിൽ 150 സീറ്റുമാണ് നിലവിലുള്ളത്. പത്ത് ശതമാനം സീറ്റു വർദ്ധിപ്പിച്ചാൽ പോലും 2500 സീറ്റ് മാത്രമാണ് ഉണ്ടാവുക. എന്നാലും 1500 ലധികം വിദ്യാത്ഥികൾക്ക് പഠന അവസരം ലഭ്യമല്ല. പരമാവധി 50 വിദ്യാത്ഥികൾക്ക് ഇരിക്കാൻ കഴിയുന്ന സൗകര്യത്തിൽ 65 ലധികം വിദ്യാത്ഥികളെ ഇരുത്തുന്നതും അശാസ്ത്രീമാണ്. 2014 ൽ പി.കെ അബ്ദുറബിന്റെ കാലത്ത് ബാച്ചുകൾ അനുവാദിച്ചതിന്ന് ശേഷം മണ്ഡലത്തിൽ പുതിയ ബാച്ചുകൾ അനുവാദിച്ചിട്ടില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന എളേറ്റിൽ എം.ജെ ഹയർ സെക്കന്ററിയിൽ 250 സീറ്റ് മാത്രമാണ് നിലവിലുളളത്. എം.ജെ. യിൽ ആയിരത്തിധികം വിദ്യാത്ഥികളാണ് ഒരോ വർഷവും പരീക്ഷ എഴുതുന്നത് ഈ ഒരു പ്രശ്നത്തിന്ന് ശാശ്വത പരിഹാരം ബാച്ച് അനുവദിക്കൽ മാത്രമാണ് പരിഹാരമെന്ന് യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം നസീഫ്, ട്രഷറർ ഒ.കെ ഇസ് മാഈൽ, നിയർ വൈപ്രസിഡന്റ് എ. ജാഫർ, വൈ.പ്രസിഡന്റ് മുജീബ് ചളിക്കോട്, അർഷദ് കിഴക്കോത്ത്, നൗഫൽ പുല്ലാളൂർ എന്നിവർ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ