താമരശ്ശേരി പഞ്ചായത്തിനു അനുവദിച്ച മെയിന്റനൈസ് ഫണ്ടിൽ നിന്ന് 1കോടി 82 ലക്ഷത്തി മൂവായിരം രൂപ വെട്ടിക്കുറച്ച സർക്കാർനടപടി അങ്ങേ അറ്റം അപലപനീയമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെട്ടി അബ്ദുറഹ്മാൻ മാസ്റ്റർ പറഞ്ഞു
വാർഡ് മെമ്പർമാർ മുൻഗണന ലിസ്റ്റ് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷമുള്ള ഈ വെട്ടിക്കുറിക്കൽ ജനങ്ങളോട് ഉള്ള വെല്ലുവിളിയും, അധികാര വികേന്ദ്രീകരണ മെന്ന മഹത്തായ സംവിധാനത്തെ ദുർബലപ്പെടുതുന്നതുമാണ്, സർക്കാറിൻ്റെ ഇത്തരം സമീപനങ്ങൾക്ക് എതിരെജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.