എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ sslc result

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വര്‍ഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാന്‍ കാരണമായേക്കാം. കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണവും ഏറെയായിരുന്നു. 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പരീക്ഷാഫലം എങ്ങനെ അറിയാം? ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in ഘട്ടം 2: ഹോംപേജില്‍, ‘Kerala SSLC Result 2022‘എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

facebook

വളരെ പുതിയ വളരെ പഴയ