പൂക്കോട്ടുംപാടത്ത് ഫുട്‌ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണു; ആറുപേർക്ക് പരിക്ക്

മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്‌കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

facebook

വളരെ പുതിയ വളരെ പഴയ