താമരശ്ശേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷോദ്യാനം ബ്ലോക്ക് തല ഉദ്ഘാടനം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി നിർവ്വഹിച്ചു. കൊടുവള്ളി ബി.പി.സി.വി.എം മെഹറലി മുഖ്യാഥിതിയായ ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു. വി. ജോർജ് സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് പി.എം അബ്ദുൾ മജീദ് അധ്യക്ഷതയും വഹിച്ചു. എച്ച്.എം പി.ടി മുഹമ്മദ് ബഷീർ , വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഉമ്മുക്കുൽസു എന്നിവർ സംസാരിച്ചു. എക്കോ ക്ലബ് കൺവീനർ ഷജിന എ.കെ നന്ദി രേഖപ്പെടുത്തി.
ഫല വൃക്ഷോദ്യാനം - ബ്ലോക്ക്തല ഉദ്ഘാടനം
nattuvartha korangad