ബത്തേരിയിൽ വൻ കഞ്ചാവ് വേട്ട; 161 കിലോകഞ്ചാവ് സഹിതം 2 പേർ പിടിയിൽ

സുൽത്താർ ബത്തേരി: പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന161 കിലോ കഞ്ചാവ് പിടികൂടി.രണ്ട് പേർ പിടിയിൽ . സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വെച്ച് പിടികൂടിയത്. പാലക്കാട് പരദൂർ സ്വദേശി നിസാർ (37) മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീൻ (45) എന്നിവരാണ് പിടിയിലായത് . ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. വാഹനത്തിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാറും സ്ക്വാഡും പിടികൂടി, തുടർ നിയമനടപടികൾ സ്വീകരിച്ചു.

facebook

വളരെ പുതിയ വളരെ പഴയ