പാലക്കാട് കാണാതായ രണ്ടു പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ nattuvartha കണ്ടെത്തി

പാലക്കാട്: പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയില്‍ രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹേമാംബിക നഗര്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി അന്വേഷണം ശക്തമാകുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല

facebook

വളരെ പുതിയ വളരെ പഴയ