വിവാഹം ഔദ്യോഗികമാക്കി ഷെജിനും ജോയ്‌സ്‌നയും; അനുഗ്രഹവുമായി പാർട്ടി സഖാക്കള

കോഴിക്കോട്: മിശ്രവിവാഹ വിവാദത്തിൽപെട്ട ഷെജിനും ജോയ്‌സ്‌നയും ഔദ്യോഗികമായി വിവാഹിതരായി. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി ഇരുവരും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. പാർട്ടി നേതാക്കൾക്കൊപ്പമായിരുന്നു ഇരുവരും ഓഫീസിലെത്തിയത്. ഷെജിൻ തന്നെയാണ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശി എം.എസ് ഷെജിനും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡി.വൈ.എഫ്.ഐ കോടഞ്ചേരി കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം ലവ് ജിഹാദാണെന്ന ആരോപണവുമായി ചില ക്രിസ്ത്യൻ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ് ആവശ്യപ്പെട്ടു. പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ജോയ്‌സ്‌നയുടെ വീട് സന്ദർശിച്ചു. പിന്നാലെയാണ് ഷെജിനെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസ് രംഗത്തെത്തിയത്. പാർട്ടിയെ അറിയിക്കാതെയാണ് ഷെജിൻ വിവാഹം ചെയ്തതെന്നും ഇതിനു നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലവ് ജിഹാദുണ്ടെന്ന ജോർജ് എം തോമസിന്റെ പരാമർശവും വലിയ വിവാദമായി. എന്നാൽ, ജോർജ് എം. തോമസിന് പിശകുപറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പിന്നീട് വിശദീകരിച്ചു. ഡി.വൈ.എഫ്.ഐയും ഷെജിനും ജോയ്‌സ്‌നക്കും പിന്തുണയുമായി രംഗത്തെത്തി. ലവ് ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു. ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ് ആവശ്യപ്പെട്ടു.

facebook

വളരെ പുതിയ വളരെ പഴയ