12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ' 'എജ്യു ഗാഡ് - 2 ' മെയ് 26, 27, 28 തിയ്യതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വെച്ച് നടക്കുന്നതാണ്. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡിൽ നിന്നും വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം. കോർബെവാക്സ് ആണ് വാക്സിനേഷന് ഉപയോഗിക്കുന്നത്. വാക്സിൻ എടുക്കുന്ന ദിവസം കുട്ടിക്ക് 12 വയസ്സ് പൂർത്തിയായിരിക്കണം. അന്നേ ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ വന്ന് സ്പോട്ട് രജിസ്ട്രേഷൻ നടത്തിയോ ഓൺലൈനായി രജിസ്റ്റർ ചെയ്തോ വാക്സിനെടുക്കാം. കുട്ടിയോടൊപ്പം രക്ഷിതാവ് കൂടി ഉണ്ടായിരിക്കേണ്ടതാണ്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പെ തങ്ങളുടെ കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം മെയ് 26 മുതൽ
nattuvartha korangad