വട്ടക്കൊരുവിൽ സബ്ജയിൽ വേണ്ട ഐക്യകണ്ഠേന പ്രമേയം പാസാക്കി ഗ്രാമസഭ. ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്ഥലത്ത് കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള പാർക്ക്,ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾക്കായി നിർദ്ദേശിക്കും

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വട്ട്ക്കൊരുവിൽ പഞ്ചായത്തിൻറെ അധീനതയിലുള്ള സ്ഥലത്ത് നിർദേശിച്ച സബ്ജയിൽ പ്രദേശത്ത് നടപ്പിലാക്കുന്നത് നിന്ന് പിൻമാറണമെന്ന് രണ്ടാം വാർഡ് ഗ്രാമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ജനങ്ങൾക്ക് ഉപകരിക്കുന്ന മറ്റു പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ഗ്രാമസഭയിൽ നിർദേശം ഉയർന്നു. വയോജനങ്ങക്കും കുട്ടികൾക്കുമായുള്ള പാർക്ക്, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തിനെയും എംഎൽഎയും സമീപിക്കുമെന്ന് വാർഡ് മെമ്പർ ആയിഷ മുഹമ്മദ് പറഞ്ഞു.

facebook

വളരെ പുതിയ വളരെ പഴയ