യൂത്ത് ലീഗ് റാലി 1000 പേർ പങ്കെടുക്കും

താമരശ്ശേരി : ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന പ്രമേയത്തിൽ കൊടുവള്ളി മണ്ഡലം മുസ്ലിം സമ്മേളനത്തിന് ഭാഗമായി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി മെയ് 23 തിങ്കൾ വൈ: 4 മണിക്ക് താമരശ്ശേരിയിൽ നടത്തുന്ന യുവ ജാഗ്രതാ റാലിയിൽ 1000 പ്രവർത്തകർ അണിനിരക്കുമെന്ന് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 23 മുതൽ 27 വരെ താമരശ്ശേരിയിലും കൊടുവള്ളിയിലുമായി നടക്കുന്ന മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ വിളംബരം കൂടിയാണ് റാലി. തിങ്കളാഴ്ച വൈകു: 4 മണിക്ക് താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിനടത്ത് നിന്ന് റാലി ആരംഭിക്കും. താമരശ്ശേരി ടൗണിലൂടെ നീങ്ങി പഴയ ബസ്റ്റാന്റ് പരിസരത്ത് റാലി സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൽഘാടനം ചെയ്യും. എ.കെ.എം.അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയാകും. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് അബ് കീഴരിയൂർ പ്രമേയ പ്രഭാഷണം നടത്തും. സംഘ് പരിവാർ ഫാസിസത്തിനും അതിനെ പ്രതിരോധിക്കാനുള്ള സായുധ പ്രവർത്തനങ്ങൾക്കും മതവിശ്വാസികൾക്കിടയിൽ മതനിരാസം ഒളിച്ച് കടത്താനുള്ള കമ്മ്യൂണിസ്റ്റ് അജണ്ടക്കെതിയുമുള്ള ശക്തമായ താക്കീതാവും റാലി എന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയംഗം റഫീഖ് കൂടത്തായ്, മണ്ഡലം ട്രഷറർ ഒ.കെ. ഇസ്മയിൽ , സീനിയർ വൈ: പ്രസിഡണ്ട് എ ജാഫർ , മണ്ഡലം ഭാരവാഹികളായ മുജീബ് ചളിക്കോട്, കെ.സി. ഷാജഹാൻ യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട് എന്നിവർ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ