താമരശ്ശേരി ടൗണിൽ ഓവുചാൽ നവീകരണം: ബുദ്ധിമുട്ടിലായി കാൽനട യാത്രകാരും വ്യാപാരികളും

താമരശ്ശേരി:താമരശ്ശേരി ടൗണിൽ എങ്ങുമെത്താത്താതെ നീളുന്ന ഓവുചാൽ നവീകരണമാണ് ഇങ്ങനെ യാത്രക്കാരെയും വ്യാപാരികളെയും കുഴക്കുന്നത്. മണ്ണിൽകടവ് മുതൽ അടിവാരംവരെയുള്ള ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായാണ് അഴുക്കുചാലും നടപ്പാതയും നന്നാക്കുന്നത്. ഒരു മഴപെയ്താൽ ചെളിക്കുളമാവുന്ന താമരശ്ശേരി നഗരത്തിലെ ദുരിതാവസ്ഥയ്ക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട കലുങ്ക്, ഓവുചാൽ നവീകരണം വർഷങ്ങൾനീണ്ട കാത്തിരിപ്പിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ആരംഭിക്കുന്നത്. കരാർ ഏറ്റെടുത്ത നാഥ് കൺസ്ട്രക്‌ഷൻസ് കമ്പനി മാർച്ച് പകുതിയോടെ കലുങ്ക് നിർമാണം പൂർത്തിയാക്കിയെങ്കിലും ഓവുചാൽ നവീകരണം അനിശ്ചിതമായി നീളുകയായാണ്. നവീകരണം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാതെ അപകടകരമാംവിധം തുറന്നിട്ട അഴുക്കുചാൽ, സ്ലാബിന് പകരം കോൺക്രീറ്റിങ്ങിന് ഉപയോഗിക്കുന്ന തകരഷീറ്റുകൾ മുകളിൽ കാലുകുത്താൻ പറ്റാത്ത സ്ഥിതിയിലാണ് തുടക്കത്തിൽ കടകളിലേക്ക് പ്രവേശിക്കാനാവാത്ത വിധത്തിൽ അഴുക്കുചാൽ പൊളിച്ചിട്ടപ്പോൾ, ആ ഭാഗത്തെ പണി തീർക്കാതെ മറ്റിടങ്ങളിൽ പ്രവൃത്തി തുടങ്ങാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ നിലപാടെടുത്തിരുന്നു. നവീകരണത്തിലെ അപാകം കാരണം വെള്ളം കെട്ടിക്കിടന്നത് വിവാദമായതോടെ വാർപ്പിന് മുകളിൽ കോൺക്രീറ്റ് മിശ്രിതം നിരത്തി ചെരുവ് വരുത്തിയാണ് പ്രശ്നം താത്കാലികമായി കരാറുകാർ പരിഹരിച്ചത്. ഓവുചാൽ നിർമാണം പൂർത്തിയാകാത്തതിനാൽ, പുതുതായി കലുങ്ക് പണിത പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസിന് മുൻവശത്ത് മഴവെള്ളം കുത്തിയൊലിച്ച് ദേശീയപാതയോരം തകരുന്ന സാഹചര്യവുമുണ്ട്

facebook

വളരെ പുതിയ വളരെ പഴയ