കോരങ്ങാട്: മാലിന്യം നിക്ഷേപിച്ചത് കാരണം നിരവധി തവണ പ്രദേശവാസികളുടെ പ്രതിഷേധത്തിന് വേദിയായ ടി ടി മുക് തേക്കുംതോട്ടം റോഡിൽ ഗ്രാമ പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു. ഇവിടെ നേരത്തെ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇവിടെ മാലിന്യം നിക്ഷേപിച്ച വരെ നിരവധി തവണ പ്രദേശവാസികൾ കണ്ടെത്തി ഫൈൻ അടുപ്പിച്ചിരുന്നു.
ബോർഡ് സ്ഥാപിക്കുന്നതിന് വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, വികസന സമിതി കൺവീനർ എ പി സമദ്, സികെ ജലീൽ, ജെ എച്ച് ഐ, ഹനീഫ, ഹാരിസ്, മുട്ടായി തുടങ്ങിയവർ പങ്കെടുത്തു.
ടി ടി മുക്കിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബോർഡ് സ്ഥാപിച്ചു
nattuvartha korangad