താമരശ്ശേരി: ഡി.വൈ.എഫ്.ഐനേതാവിന്റെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ നിലപാടിനെതിരെ പ്രവർത്തകർ.
ദീർഘകാല പ്രണയത്തിനൊടുവിൽ വീടു വിട്ടിറങ്ങി മിശ്ര വിവാഹിതരായ തെയ്യപ്പാറ സ്വദേശിനി ജോസ്ന ജോസഫിനും, ഷജിനുമെതിരെ ജോർജ് എം തോമസ് വാർത്താ ചാനലിലൂടെ നടത്തിയ പ്രതികരണമാണ് ഏറെ വിവാദമായിരിക്കുന്നത്.
ജാതിയും, മതവും നോക്കാതെ സ്നേഹിക്കുന്ന ഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കാൻ എന്നും മുൻകൈ എടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃത്വനിരയിലുള്ള ജോർജ് എം തോമസ് പാർട്ടിക്ക് യോജിക്കാത്ത രീതിയിലുള്ള പ്രതികരണം നടത്തിയതിലാണ് വ്യാപകമായി പ്രതിഷേധമുയരുന്നത്."
വ്യത്യസ്ഥ മതത്തിൽ പ്പെട്ടവർ ഇത്തരത്തിൽ വിവാഹം നടത്തുന്നത് സി.പി.ഐ.(എം) പ്രോത്സാഹിപ്പിക്കുന്നില്ലയെന്നും ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ ഇടപെട്ടാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും, മതമൈത്രി തകരുമെന്നും ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവായ ഷജിൻ്റെ പ്രവർത്തി തെറ്റു തന്നെയാണെന്നുമായിരുന്നു ജോർജ് എം തോമസിൻ്റെ പ്രതികരണം.
എന്നാൽ ഇതിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണയും, മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹവും, എ എ റഹീമും, അമൃതയും തമ്മിലുള്ള വിവാഹവും, ലിൻ്റോ ജോസഫും അനുഷയും തമ്മിലുള്ള വിവാഹവുമടക്കം സി.പിഐ (എം) നേതൃത്യനിരയിലുള്ള മിശ്ര വിവാഹിതരുടെ പട്ടിക തന്നെ നിരത്തിയാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.
ഡി.വൈ.എഫ്.ഐനേതാവിന്റെ പ്രണയ വിവാഹം;മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ നിലപാടിനെതിരെ പ്രവർത്തകർ
nattuvartha korangad