വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.
മ്യൂണിച്ച്: ജർമൻ ബുണ്ടസ്‌ലീഗ ഫുട്‌ബോളിൽ കളിക്കാരന് നോമ്പു തുറക്കാനായി മത്സരം നിർത്തിവച്ച് റഫറി. തിങ്കളാഴ്ച ഓഗ്‌സ്ബർഗും മൈൻസ് ഫൈവും തമ്മിലുള്ള മത്സരത്തിൽ മൈൻസ് പ്രതിരോധ താരം മൂസ നിയാകാതെയ്ക്കു വേണ്ടിയാണ് കളി അൽപ്പ നേരം നിർത്തിവച്ചത്.ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായാണ് റമദാൻ നോമ്പ് തുറയ്ക്കാനായി ഒരു മത്സരം നിർത്തിവയ്ക്കുന്നത്.
കളിയുടെ 64-ാം മിനിറ്റിലാണ് നോമ്പു തുറ സമയമായത്. ഈ വേള, റഫറി മത്യാസ് ജോലൻബെക്ക് മൂസയ്ക്ക് വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുകയായിരുന്നു. ഗോൾ കീപ്പർ റോബിൻ സെന്ററാണ് വെള്ളക്കുപ്പിയുമായി പ്രതിരോധ താരത്തിനടുത്തെത്തിയത്. രണ്ട് ബോട്ടിലുകളിൽ നിന്ന് വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.
മത്സരത്തില്‍ ഇടവേള അനുവദിക്കുന്നതിന് ജർമൻ റഫറി കമ്മിറ്റി നേരത്തെ ഒഫീഷ്യൽസിന് അനുമതി നൽകിയിരുന്നു.
മഅരിബ് ബാങ്കു കൊടുത്തു; ബുണ്ടസ് ലീഗയിൽ നോമ്പു തുറക്കാനായി കളി നിർത്തി
nattuvartha korangad