വയനാട്ടില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു

വയനാട്: വയനാട്ടില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. കാക്കവയലിലാണ് അപകടം നടന്നത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്നുവയസുകാരന് ഗുരുതര പരിക്കേറ്റു.
പരിക്കേറ്റ മൂന്ന് വയസുകാരന്‍ ആരവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മടങ്ങിവരികയായിരുന്നു കാറില്‍ സഞ്ചരിച്ചവര്‍. മീനങ്ങാടിയില്‍ നിന്നു വന്ന ടാങ്കര്‍ ലോറിയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.

facebook

വളരെ പുതിയ വളരെ പഴയ