കോരങ്ങാട് ആതുരസേവനരംഗത്ത് കാരുണ്യത്തിന്റെ നാമമായി മാറിയ സി എച്ച് സെൻറിനെ സഹായിക്കുന്നതിനായി എല്ലാ വർഷവും നൽകുന്നതുപോലെ ഇത്തവണയും പണം കൈമാറി കോരങ്ങാട് വട്ടക്കൊരു സ്വദേശി ബഷീർ. വീട്ടിൽ സി എച്ച് സെന്ററിനായി സ്ഥാപിച്ച കുടുക്കയിൽ നിക്ഷേപിച്ച നാണയത്തുട്ടുകളാണ് പതിവ് തെറ്റിക്കാതെ അദ്ദേഹം കൈമാറിയത്. രണ്ടാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എൻ പി ഇസ്മായിൽ ഏറ്റുവാങ്ങി. എപി സമദ്, സി കെ ജലീൽ, വി പി സലാം, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു
പതിവുതെറ്റിക്കാതെ ഇത്തവണയും സി എച്ച് സെൻറിന് ഹദിയ നൽകി ബഷീർ
nattuvartha korangad