തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു.
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രണ്ടുവര്‍ത്തിലേറെയായി സര്‍ക്കാര്‍ തുടര്‍ന്നുവന്നിരുന്ന പതിവാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
പുതിയ കേസുകള്‍, സാമ്ബിള്‍ പരിശോധിച്ചത്, രോഗമുക്തി നേടിയവര്‍, ചികിത്സയില്‍ കഴിയുന്നവര്‍, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്. ശനിയാഴ്ചത്തെ കണക്ക് പ്രകാരം 223 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 2.08 ശതമാനം ആയിരുന്നു. ടി.പി.ആര്‍ അഞ്ചില്‍ താഴെയെത്തുന്നത് സുരക്ഷിത സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുമ്ബ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ചത്തെ കണക്ക് പ്രകാരം 2211 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒരു സമയത്ത് ഇത് രണ്ട് ലക്ഷം വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 68,365 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്.
പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു
nattuvartha korangad