കണ്ണൂർ: ആക്രി സാധനങ്ങൾ മാറ്റുന്നതിനിടയിൽ സ്ഫോടകവസ്തു പൊട്ടി 14 വയസ്സുകാരന്റെ കൈപ്പത്തി ചിതറി. പെരിങ്ങത്തൂരിലെ ഇതര സംസ്ഥാനക്കാരന്റെ മകന്റെ കൈപ്പത്തിയാണ് പെരിങ്ങത്തൂർ പാലത്തിനടുത്തുവെച്ച് ചിതറിയത്.
ആക്രി കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് ആദ്യ സൂചന. ആദ്യം ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ച കൊൽക്കത്ത സ്വദേശിയായ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വീണ് പരിക്കുപറ്റിയെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.
സ്ഫോടകവസ്തു പൊട്ടി 14 വയസ്സുകാരന്റെ കൈപ്പത്തി ചിതറി
nattuvartha korangad