മയക്കുമരുന്ന് ഗുളികകളുമായി യുവാവും യുവതിയും പിടിയിൽ

മീനങ്ങാടി /വയനാട് : മയക്കുമരുന്ന് ഗുളികകളുമായി യുവാവും യുവതിയും പിടിയിൽ. മുട്ടിൽ സുന്ദരിമുക്ക് കൊട്ടാരത്തിൽ മുഹമ്മദ് ഷാഫി (35), മുട്ടിൽ കൊളവയൽ കാവിലപ്പറന്പിൽ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശത്ത് നിന്നും ലഹരി ഗുളിക എട്ട് എണ്ണം അടങ്ങിയ അഞ്ച് സ്ട്രിപ്പ് കണ്ടെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ്സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാലഹരി വിരുദ്ധ പോലീസ് സേനാംഗങ്ങളും മീനങ്ങാടി എസ്ഐ പി.സി. സജീവനും സംഘവും ബത്തേരിയിൽ നിന്നും കൽപ്പറ്റയ്ക്കുവരികയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന് ഗുളികകളുമായി ഇവർ പിടിയിലായത്. ഇരുവരെയും എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.

facebook

വളരെ പുതിയ വളരെ പഴയ