ജെഎൻയുവിൽ മാംസാഹാരം വിളമ്പിയതിനെചൊല്ലി എബിവിപി അക്രമം

ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. ഹോസ്റ്റലിൽ മാംസഹാരം വിതരണം ചെയ്യുന്നത് എബിവിപി പ്രവർത്തകർ തടയുകയായിരുന്നു രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

facebook

വളരെ പുതിയ വളരെ പഴയ