യുദ്ധ വിരുദ്ധ സായാഹ്‌ന സംഗമം നടത്തി

തച്ചംപൊയിൽ: റഷ്യൻ അധിനിവേശത്തിന്റെ ഇരകളായി യാതനകൾ അനുഭവിക്കുന്ന യുക്രൈൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മാനവരാശിക്ക് തീരാ നഷ്ടങ്ങൾ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിനെതിരായും മുസ്‌ലിം ലീഗ് തച്ചംപൊയിൽ 17 വാർഡ് യുദ്ധ വിരുദ്ധ സായാഹ്‌ന സംഗമം നടത്തി. സായാഹ്‌ന സംഗമം മണ്ഡലം മുസ്ലിം ലീഗ്‌ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ ഉത്ഘാടനം ചെയ്തു . പ്രമുഖ പ്രഭാഷകനും മുൻ യൂത്ത് ലീഗ് നേതാവുമായ ആഷിക് ചെലവൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു . യുദ്ധങ്ങൾ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകില്ല എന്നും, വിജയികളെ സൃഷ്ടിക്കുന്നതിന് പകരം ഇരകളെ സൃഷ്ടിക്കുക മാത്രമേയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രധിഷേധ സംഗമത്തിൽ ഷാജൽ സി എച്ച് , യുദ്ധ വിരുദ്ധ പ്രതിഞ്ജ അവതരണം നടത്തി. വാർഡ് പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷനായ സദസ്സിൽ,മുഹമ്മദ് അലി മാസ്റ്റർ , ബി എം ആർഷ്യ(മെമ്പർ ) , അഷ്‌റഫ് തങ്ങൾ ,ഭാസ്കരൻ, എ പി അബൂബക്കർ , എന്നിവർ സംസാരിച്ചു . ഇബ്രാഹിം എൻ പി , മജീദ് ടി.പി. ഫസൽ എ കെ , അസീസ് എ കെ , ലത്തീഫ് പിസി, വേലായുധൻ , എന്നിവർ നേത്രത്വം നൽകി . ജന സെക്രട്ടറി നസീർ ടി പി സ്വാഗതവും നദീറലി നന്ദിയും പറഞ്ഞു .

facebook

വളരെ പുതിയ വളരെ പഴയ