സഹലിന്റെ കിണ്ണംകാച്ചി ഗോൾ; വാസക്വെസിന്റെ ഡബിൾ; ജയത്തോടെ മഞ്ഞപ്പട സെമിക്കരികിൽ

Date:
കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എൽ സെമി ബർത്തിന് തൊട്ടരികിലെത്തി. മലയാളി താരം സഹൽ അബ്ദുസ്സമദ് മനോഹരമായ സോളോ ഗോളോടെ തുടക്കമിട്ട സ്‌കോറിങ് ഇരട്ട ഗോളുമായി അൽവാരോ വാസ്‌ക്വെസ് ഏറ്റെടുത്തപ്പോൾ ആധികാരികമായാണ് തിലക് മൈതാനിൽ മഞ്ഞപ്പട ജയിച്ചു കയറിയത്. എഫ്.സി ഗോവക്കെതിരായ അടുത്ത മത്സരത്തിൽ തോൽക്കാതിരുന്നാൽ ബ്ലാസ്‌റ്റേഴ്‌സിന് 2016-നു ശേഷം ആദ്യമായി സെമി കളിക്കാം. സെമിഫൈനൽ പ്രവേശത്തിന് ജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്‌റ്റേഴ്‌സ് കളി തങ്ങൾക്കനുകൂലമാക്കി മാറ്റിയിരുന്നു. മലയാളി താരം സഹൽ അബ്ദുസ്സമദ്, ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി മഞ്ഞപ്പടയെ മുന്നിലെത്തിച്ചപ്പോൾ ഹാഫ് ടൈമിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ അൽവാരോ വാസ്‌ക്വെസ് ആണ് ലീഡുയർത്തിയത്. സ്വയം സമ്പാദിച്ച പെനാൽട്ടി അൽവാരോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.നോക്കൗട്ടിനു മുമ്പ് രണ്ട് മത്സരം മാത്രം ശേഷിക്കെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ്, നാലാം സ്ഥാനക്കാരായിരുന്ന മുംബൈ സിറ്റിക്കെതിരെ മികച്ച മത്സരമാണ് ആദ്യപകുതിയിൽ കാഴ്ചവച്ചത്. ലോങ് ബോളുകളുമായി എതിർ ഗോൾമുഖം ആക്രമിച്ചു തുടങ്ങിയ മഞ്ഞപ്പട മൈതാന മധ്യത്തിന്റെ നിയന്ത്രണം ഏറെക്കുറെ ഏറ്റെടുത്തു. ഒരുതവണ പെനാൽട്ടി വഴങ്ങുന്നതിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും പൊതുവെ മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു. 19-ാം മിനുട്ടിൽ മുംബൈ പ്രതിരോധം ക്ലിയർ ചെയ്ത പന്ത് പിടിച്ചെടുത്ത് ഗോൾമുഖത്ത് എതിരാളികളെ ഒന്നാകെ ഡ്രിബിൾ ചെയ്താണ് സഹൽ മുംബൈ കീപ്പറെ പൂർണമായും നിരായുധനാക്കി പന്ത് വലയിലേക്കെത്തിച്ചത്. എതിർബോക്‌സിനു പുറത്ത് പന്തിനുമേൽ ഏഴ് ടച്ചെടുത്ത സഹൽ കരുത്തുപയോഗിക്കാതെ പന്ത് ഗോളിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.

facebook

വളരെ പുതിയ വളരെ പഴയ