ഷാര്‍ജ: വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി യുവാവ് നാട്ടുകാരനായ മറ്റൊരു യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം മാലിന്യത്തില്‍ തള്ളി.
ഷാര്‍ജയിലെ മാലിന്യപ്പെട്ടിയില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടതായി മാലിന്യ സംസ്‌കരണ കമ്പനിയാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞ് 12 മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കൊല്ലപ്പെട്ടയാളും കൊലപാതകം നടത്തിയ ആളും ഏഷ്യക്കാരാണെന്ന് പൊലീസ് പറഞ്ഞു. 1500 ടണ്‍ മാലിന്യം തരംതിരിച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
40 വയസുള്ള ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടയാളുമായുള്ള വ്യക്തിപരമായ തര്‍ക്കങ്ങളാണു കൊലയിലവസാനിച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സരി അല്‍ ഷംസി, സിഐഡി ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെയും സമൂഹ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള അവരുടെ നിരന്തര ശ്രമത്തെയും പ്രശംസിച്ചു.
🅃🄷🄰🅁🄾🄻 🅅🄰🅁🅃🄷🄰🄺🄰🄻
പ്രവാസികള്‍ തമ്മില്‍ തര്‍ക്കം; ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യത്തില്‍ തള്ളി യുവാവ്
nattuvartha korangad
Tags
Daily updates