വാർഡ്തലത്തിലും യുവ സന്നദ്ധ സേന രൂപീകരണം ആരംഭിച്ചു, പ്രഥമ വാർഡ് തല രൂപീകരണം പതിനെട്ടാം വർഡിൽ നടന്നു

യുവ സന്നദ്ധ സേനയുമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത്
യുവാക്കളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം മറ്റു പഞ്ചായത്ത് ,വർഡ് തല സന്നദ്ധ പ്രവർത്തനങ്ങൾ, പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ യുവജന പങ്കാളിത്തത്തോടെയുള്ള വോളന്റിയർമാരെ തയാറാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് തലത്തിലും തുടർന്ന് പഞ്ചായത്ത് ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് JT അബ്ദുറഹിമാൻ മാസ്റ്റർ നിർവഹിച്ചു, വാർഡ് മെമ്പർ റംല ഖാദറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ മെമ്പർ മുഹമ്മദലി മാസ്റ്റർ, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ , അലി തച്ചംപൊയിൽ, ഇസ്ഹാഖ് തച്ചംപൊയിൽ എന്നിവർ സംസാരിച്ചു മറ്റു 15 സന്നദ്ധ പ്രവർത്തകരും ആദ്യ മീറ്റിൽ പങ്കെടുത്തു.. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യുവ സന്നദ്ധ സേന രൂപീകരിക്കുമെന്നും പരിശീലനം നൽകുകയും സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വിവിധ വകുപ്പുകളുമായി ബന്ധപെട്ട് എത്തിക്കാൻ ശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് JT അബ്ദുറഹിമാൻ മാസ്റ്റർ അറിയിച്ചു.... രക്ഷ പ്രവർത്തനങ്ങൾക്ക് തദ്ദേശ്യമായി വിവിധ സർക്കാർ വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുക, സാമൂഹ്യ നന്മയും പൊതുജന ക്ഷേമവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുക,യുവാക്കളിൽ സഹസികതയും ശാരീരിക ക്ഷമതയും, സാമൂഹിക ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുക, യുവജന ക്ഷേമ ബോർഡിന്റെ വിവിധ ക്ലബ്കളുമായി യോജിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്....

facebook

വളരെ പുതിയ വളരെ പഴയ