കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനം സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഈ വർഷം ഫെബ്രുവരി 28നാണ് അവസാനമായി സർവീസുകൾ നിർത്തലാക്കിയ കാലാവധി നീട്ടിയത്.2020 മാർച്ച് 23മുതലാണ് പതിവായി ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. മാർച്ചിലെ വേനൽകാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര യാത്രാവിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ
nattuvartha korangad