വിനീതയുടെ സ്നേഹത്തിന് യൂത്ത് ലീഗിന്റെ ആദരം

താമരശ്ശേരി : കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ച്പറ്റിയ വിനീത ഷാജിക്ക് കോരങ്ങാട് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് സ്നേഹോപഹാരം നൽകി , മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഫാസിൽ മാസ്റ്റർ അണ്ടോണ ഉപഹാരം നൽകി , നവീകരിക്കുന്ന കോരങ്ങാട് മുസ്ലിം ലീഗ് ഓഫീസിലേക്ക് വേണ്ടി വിനീത ഷാജി വരച്ച ചിത്രം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എ പി സമദ് ഏറ്റുവാങ്ങി .
മത സൗഹര്‍ദം നിലനിർത്തുന്നതിന് ജീവിതത്തിൽ ഉടനീളം പ്രയക്നിച്ച പാണക്കാട് ഹൈദരലി തങ്ങൾക്കുള്ള മരണാന്തര അംഗീകാരങ്ങളിലൊന്നായും കലുഷിതമായ ആധുനിക സമൂഹത്തിൽ മത സൗഹാർദത്തിന്റെ പുതിയ സന്ദേശമാവാനും വിനീത ഷാജിയുടെ ചിത്രം വരയിൽ സാധിച്ചിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു . ചടങ്ങിൽ മൂന്നാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഹബീബ് റഹ്മാൻ ,രണ്ടാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ജലീൽ സി കെ ,കോരങ്ങാട് യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് വിപി സലാം ,യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നജ്മുദ്ധീൻ കെ കെ ,ഭാരവാഹികളായ സക്കീർ ഹുസൈൻ ,വിപി റിയാസ് ,ശിഹാബ് എ ടി ,ജവാദ് സി കെ ,ത്വാഹ ,നിയാസ് okh ,ഷബീർ കെ ,സിയാദ് സി കെ എന്നിവർ പങ്കെടുത്തു .

facebook

വളരെ പുതിയ വളരെ പഴയ