തൊടുപുഴ: തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുട്ടം മഞ്ഞപ്രയില്‍ പഴയമറ്റം സ്വദേശിനി സോനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് ആക്രമണം നടത്തിയത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. സോനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് നാല്പത് ശതമാനം പൊള്ളലേറ്റു. നെഞ്ചിലും രണ്ട് കൈകളിലും പുറകിലും പൊള്ളലേറ്റു. ഇവരെ ബേര്‍ണ്‍ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ആക്രമിച്ചത് രാഹുലാണെന്ന് സോനയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സോനയും രാഹുലും നേരത്തെ വിവാഹബന്ധം വേര്‍പിരിഞ്ഞത്. മുട്ടം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍*
nattuvartha korangad