താമരശ്ശേരി ചുരത്തിൽ കുരിശിന്റെ വഴിക്ക്‌ നാളെ തുടക്കം

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് മൂന്നുപതിറ്റാണ്ടിലധികമായി നടന്നുവരുന്ന കുരിശിന്റെ വഴിക്ക്‌ വെള്ളിയാഴ്ച തുടക്കമാവും വലിയനോമ്പിന്റെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ എട്ടരയ്ക്ക് അടിവാരം ഗദ്‌സമനിൽനിന്ന് തുടങ്ങി ചുരംപാത നടന്നുതാണ്ടി ഉച്ചയ്ക്ക് രണ്ടുമണിയോടെ ലക്കിടി മൗണ്ട് സീനായിലെത്തിച്ചേരും. യാത്രയിൽ പ്രാർഥനാഗ്രൂപ്പുകളും ഗായകസംഘങ്ങളും വൊളന്റിയർമാരും സംബന്ധിക്കും. ദിവ്യബലി, നേർച്ച, ഭക്ഷണവിതരണം തുടങ്ങിയവ നടക്കും.

facebook

വളരെ പുതിയ വളരെ പഴയ