മുക്കം : മാമ്പറ്റയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബസ് ഡ്രൈവർ ഷാഫി പടനിലം (28), പിക്കപ്പ് വാൻ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ഉജ്ജ്വൽ (28), ബസിലെ യാത്രക്കാരി മാവൂർ സ്വദേശിനി സൗമിനി (61) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവർക്ക് കണ്ണിന് താഴെയാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
മാവൂരിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.
ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
nattuvartha korangad