തിരുവനന്തപുരം: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാന്‍ ഇന്നുമുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പേരില്‍ ഇന്ന് മുതല്‍ 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധനകള്‍.
ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടും; ‘ഓപ്പറേഷന്‍ സൈലന്‍സ്’
nattuvartha korangad
Tags
Daily updates