താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എം അഷ്‌റഫ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി ശ്രീമതി. ഓ ബി ഷൈനി (GST കമ്മിഷണർ ), ശ്രീ കെ രാധാകൃഷ്ണൻ (അസി.കോർഡിനേറ്റർ ജില്ലാ ശുചിത്വ മിഷൻ) എന്നിവർ പരിപാടിയിൽ എത്തിച്ചർന്നു. ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയർ ശ്രീമതി. നിമ്മി റിപ്പോർട്ട് അവതരിപ്പിച്ചു.
പരിപാടിയിൽ ശ്രീമതി. സുമ രാജേഷ് (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ),ശ്രീമതി. സൗദ ബീവി (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), ശ്രീ. എം ടി അയ്യൂബ് ഖാൻ (ചെയർമാൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി), ശ്രീ എ അരവിന്ദൻ (ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി), ശ്രീമതി. മഞ്ജിത കെ (ചെയർ പേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ), ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ പി സജിത്ത്, അഡ്വ. ജോസഫ് മാത്യു,ആയിഷ മുഹമ്മദ്,ഫസീല ഹബീബ്, വി എം വള്ളി , ഷംസിദ ഷാഫി,അനിൽ കുമാർ,യുവേഷ് , കദീജ സത്താർ,ആർഷ്യ ബി എം , റംല കാദർ,ബുഷ്‌റ അഷ്‌റഫ് എന്നിവരും ശ്രീ ഹാഫിസ് റഹ്മാൻ, ശ്രീ നസീമുദീൻ, ശ്രീ അരവിന്ദൻ മാസ്റ്റർ. ശ്രീ പി കെ മൊയ്‌ദീൻ കുട്ടി, ശ്രീ വി കെ അഷ്‌റഫ്, ശ്രീ എം എം സലിം, ശ്രീ ജോൺസൺ ചക്കാട്ടിൽ, പി എസ് മുഹമ്മദലി ,പി പി ഗഫൂർ ,എ പി ഉസൈൻ , അൻഷാദ് മലയിൽ ,ജിൽഷ രികേശ് (സി ഡി എസ് ചെയർ പേഴ്സൺ )എന്നിവരും പരിപാടിയിൽ ആശംസ അറിയിച്ചു. വാർഡ് മെമ്പർ എ പി മുസ്തഫ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിന്ദു നന്ദിയും പറഞ്ഞു.