കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കു ന്നത് ഹൈകോടതി വിലക്കി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന നി ർദേശം വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് വിലയിരു ത്തിയാണ് ജസ്റ്റിസ് അമിത് റാവ ലിന്റെ ഉത്തരവ്.
എല്ലാ ജില്ലകളിലെയും ആരാ ധനാലയങ്ങൾ പരിശോധിച്ച് അ നധികൃതമായി സൂക്ഷിച്ച പടക്ക ങ്ങൾ പിടിച്ചെടുക്കണം. മരട് കൊട്ടാരം ഭഗവതി ക്ഷേ ത്രത്തിലും പരിസരത്തും വെടി ക്കെട്ട് നടത്തുന്നത് നിരോധിക്ക ണമെന്ന് ആവശ്യപ്പെട്ട് പരിസര വാസികൾ നൽകിയ ഹരജിയാ ണ് കോടതി പരിഗണിച്ചത്.
ഹരജി വീണ്ടും നവംബർ 24ന് പരിഗണിക്കാൻ മാറ്റി.