കോഴിക്കോട്: കേരളോത്സവംവോളി മേള - ഫൈനൽ മുടങ്ങി. സംഘാടകർക്കെതിരെ പരാതിയുമായി വിവിധ ടീമുകൾ -ജില്ലാ കേരളോത്സവം വോളി ടൂർണമെന്റുമായി ബന്ധപ്പെട്ടു വ്യാപകമായി പരാതികളുമായി വിവിധ ടീം അധികൃതർ . സെമി ഫൈനൽ കളിച്ച 3 ടീമുകൾ ആണ് സംഘാടകർക്കെതിരെ പരാതി നൽകിയത്...ലൈൻ റഫറിമാരോ ജില്ലാ യുവജനബോർഡ് അംഗങ്ങളോ ഇല്ലാതെയാണ് മത്സരം നടത്തിയത്..
ഫൈനൽ മത്സരത്തിനു യോഗ്യത നേടിയ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒരു കളിക്കാരൻ പഞ്ചായത്ത് സെർട്ടി ഫിക്കറ്റ് ഹാജരാക്കിയിട്ടും , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ന്റെ സാക്ഷ്യപത്രം നൽകാൻ തയ്യാർ ആയിട്ടും സ്വീകരിക്കാതെ ഓൺലൈൻ രെജിസ്റ്റർ ചെയ്തതിൽ റെജിസ്‌ട്രേഷൻ സൈറ്റിൽ പേര് കാണിക്കുന്നില്ലെന്നു ചൂണ്ടി കാണിച്ചു കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ടീമിനെ മൊത്തത്തിൽ അയോഗ്യരാക്കുകയായിരുന്നു..മറ്റു ടീമുകളിലെ കളിക്കാർക്കെതിരെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ടീം അധികൃതർ നൽകിയ പരാതി സ്വീകരിക്കാനും ടൂർണമെന്റ് അധികൃതർ തയ്യാർ ആയില്ല...പഞ്ചായത്തു തല ബ്ലോക്ക് തല മത്സരങ്ങൾ കളിച്ച ഒട്ടുമിക്ക പഞ്ചായത്തും ഓഫ്‌ലൈൻ ആയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.. ഓഫ്‌ലൈൻ ആയി കളിച്ച കളിക്കാർക്ക് പഞ്ചായത്ത് തലത്തിൽ നൽകിയ സെർട്ടിഫിക്കറ്റ് മതിയായിരിക്കെ അത് സ്വീകരിക്കാൻ ടൂർണമെന്റ് കമ്മിറ്റി തയ്യാർ ആയില്ല..കേരളോത്സവം സൈറ്റിൽ സംഭവിച്ച പിഴവിനെ ചൂണ്ടികാണിച്ചുഓഫ് ലൈൻ സെര്ടിഫിക്കറ്റ് സ്വീകരിക്കാൻ തയ്യാർ ആവാതെ കൊടുവള്ളി ടീമിനെ മൊത്തം അയോഗ്യരാക്കുകയായിരുന്നു..കൊടുവള്ളി ബ്ലോക്കിനെ പ്രതിനിധീകരിച്ചു മത്സരിച്ച ഇൻസാറ്റ് ടീം അധികൃതർ യുവജന ക്ഷേമ ബോർഡ്,കോഴിക്കോട് ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.