നാടുകാണി ചുരത്തിൽ കോഴിക്കോട് സ്വദേശിനിയെ കൊന്നുതള്ളി രണ്ടുപേർ അറസ്റ്റിൽ

 


കോഴിക്കോട്:  കോഴിക്കോട് സ്വദേശിനിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളി. രണ്ടുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.  വെള്ളിപ്പറമ്പ്  സ്വദേശി സൈനബ(57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താനൂർ സ്വദേശി സമദ് (52), ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.

ഏതാനും ദിവസം മുമ്ബാണ് സൈനബയെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിൽ സമദും സുലൈമാനും ഇവരെ കാറിൽ കയറ്റിക്കൊണ്ടുപോയതായി തെളിഞ്ഞു. കോഴിക്കോട് ബസ്സ്സ്റ്റാൻഡിന് സമീപത്തുനിന്നാണ് കാറിൽ കയറ്റിയത്. സമദിന് ഇവരെ നേരത്തെ പരിചയമുണ്ട്. സൈനബയുടെ സ്വർണം കവരാനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. മറ്റുലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

facebook

വളരെ പുതിയ വളരെ പഴയ