താമരശ്ശേരി: തൃശൂരിൽ നിന്ന് മോഷ്ടിച്ച് ബൈക്കുമായി താമരശ്ശേരി സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിനിയായ യുവതിയും താമരശ്ശേരിയിൽ പോലീസിന്റെ പിടിയിലായി. താമരശ്ശേരി തച്ചംപൊയിൽ വാടിക്കൽ തൂവ്വക്കുന്നുമ്മൽ മുഹമ്മദ് ഫാഇസ് (26) കണ്ണൂർ തവക്കര ജാബിർ ശാഫി ബൈതുൽ ഹിറയിൽ സേറ മെഹജാബിർ ശാഫി (23) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ കെ സായൂജിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ലഹരിവിൽപ്പന നടത്തുന്നതായ രഹസ്യ വിവരത്തെ തുടർന്ന് ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സംശയം തോന്നി ബൈക്ക് പരിശോധിച്ചപ്പോഴാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമയത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി ഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സ്റ്റേഷനിൽ ഇവർ പോലീസിന് നേരെ തട്ടിക്കയറുകയും പരാക്രമം നടത്തുകയും ചെയ. പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാ ൻഡ് ചെയ്തു.