ശിശുദിനറാലി നടത്തി


നവംബർ 14 ശിശുദിനത്തിൽ താമരശ്ശേരി വട്ടക്കുരു അംഗനവാടിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും കലാപരിപാടികളും സംഘടിപ്പിച്ചു. റാലിയെ നാട്ടുകാരും രക്ഷിതാക്കളും മധുര പലഹാരങ്ങളും മിഠായികളും നൽകി സ്വീകരിച്ചു. വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, വികസന സമിതി കൺവീനർ എ പി സമദ്, സഫിയ ടീച്ചർ, ശോഭന, വി പി സലാം, എൻ പി റാഷിദ്, അയ്യൂബ് എം, യൂനുസ് കുട്ടാപ്പി, ശിഹാബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനവിതരണം വാർഡ് മെമ്പർ ആയിഷ മുഹമ്മദ് നിർവഹിച്ചു.

facebook

വളരെ പുതിയ വളരെ പഴയ