താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച താമരശ്ശേരിയിൽ തുടക്കമാവും. ഗവ വൊക്കേഷണൽ ഹയർസെക്കൻ ഡറി സ്കൂളിൽ ബുധനാഴ്ച പത്തു മണിക്ക് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ അധ്യക്ഷനാവുന്ന ചടങ്ങിൽ ഡോ. എം.കെ മുനീർ എം.എൽ.എ. മുഖ്യാതിഥി യാവും. രണ്ടുദിനങ്ങളിലായി സം ഘടിപ്പിക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുക ളിൽനിന്നുള്ള മൂവായിരത്തോ ളം വിദ്യാർഥികൾ 11 വേദികളിലാ യി മാറ്റുരയ്ക്കുമെന്ന് സ്വാഗതസം ഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
താമരശ്ശേരി ജി.വി.എച്ച്.എസ്. എസ്., കോരങ്ങാട് ഗവ. എൽ. പി. സ്കൂൾ, താമരശ്ശേരി ഗവ. യു.പി. സ്കൂൾ എന്നിവിടങ്ങളി ലായാണ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന വിളംബര ജാഥ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ചുങ്കത്തുനിന്നാരംഭിച്ച് കാരാടിയിൽ സമാപിക്കും. വ്യാഴാഴ്ച . വൈകീട്ട് നാലിന് നടക്കുന്ന സമാ പനസമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസി ഡന്റ് മുഹമ്മദ് മോയത്ത് അധ്യ . ക്ഷനാവുന്ന ചടങ്ങിൽ കൊടുവ ഉള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് സമ്മാനദാനവും കോഴിക്കോട് ആർ. ഡി.ഡി. എം. സന്തോഷ് കുമാർ സർട്ടിഫിക്കറ്റ് വിതരണവും നിർവക്കും. പത്രസമ്മേളനത്തിൽ സ്വാഗ തസംഘം ചെയർമാൻ ജെ.ടി. അബ്ദുറഹിമാൻ, ജനറൽ കൺ വീനർ യു.ബി. മഞ്ജുള, താമരശ്ശേ രി എ.ഇ.ഒ. ടി. സതീശ് കുമാർ, അഷ്റഫ് കോരങ്ങാട്, സി.പി. സാജിദ്, കെ.കെ. മുനീർ, ബെർലി കെ. മാത്യൂസ് എന്നിവർ പങ്കെടുത്തു.