കോരങ്ങാട് : എസ് കെ എസ് എസ് എഫ് കോരങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ബാലരവം സംഘടിപ്പിച്ചു. സംഘടനയുടെ 35 ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം യൂണിറ്റുകളിൽ എസ് ബി വി വിദ്യാർത്‌ഥികൾക്കായി ബാലരവം നടന്ന് വരുകയാണ് . കോരങ്ങാട് ജി എൽ പി സ്കൂളിൽ നടന്ന പരിപാടി മഹല്ല് പ്രസിഡന്റ് പി എ അബ്ദുസ്സമദ് ഹാജി ഉത്‌ഘാടനം നിർവഹിച്ചു .
അഷ്‌റഫ് മാസ്റ്റർ അണ്ടോണ വിഷയാവതരണം നടത്തി . നിയാസ് സ്വാലിഹി അധ്യക്ഷനായ ചടങ്ങിൽ എം ടി ആലിഹാജി , എ പി സമദ് ,റിയാസ് അൻവർ ,വിപി സലാം ,അഷ്‌റഫ് വിപി ,റാഫി ഉസ്താദ് ,സൈദലവി മുസ്‌ലിയാർ ,ശംസുദ്ധീൻ മുസ്‌ലിയാർ , മുസമ്മിൽ സഫ്‌വാൻ ,ഫാസിൽ ,സിനാൻ , , അജ്നാസ് , ഷുഹൈബ് എന്നിവർ പങ്കെടുത്തു . ഷഹൽ സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു .