താമരശേരി :കന്നൂട്ടിപ്പാറ പെരിങ്ങോട് മലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റര്‍ വാഷും 105 ലിറ്റര്‍ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രൻ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയില്‍ വ്യാപകമായ റെയ്ഡ് നടത്തിയത്. നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റര്‍ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു .