താമരശ്ശേരി: BDSൽ ഉന്നത വിജയം നേടിയ പിടി അബൂബക്കറിന്റെ മകൾ Dr: ബിൻഷിറ പി എ. യെ പുത്തൻ തെരുവിൽ വീട്ടിൽ വെച്ച് കോരങ്ങാട് രണ്ടാം വാർഡ് മുസ്ലിം കമ്മിറ്റി ആദരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ കൗസർ ഉപഹാര സമർപ്പണം നടത്തി. എംടി ആലി ഹാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എ പി സമദ്, കെ ഖാദർ ഹാജി ,അബൂബക്കർ മാസ്റ്റർ,സി കെ ജലീൽ,,ഷംസു,സലാം ഡ്രൈവർ,കുഞിമുഹമ്മദ്,അജ്മൽ ടിടി മുക്ക്,ഷഹൽ,മുസമ്മിൽ തുടങിയവർ പങ്കെടുത്തു