നടൻ കുണ്ടറ ജോണി അന്തരിച്ചു 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളത്തിലെ പ്രശസ്ത നടനാണ് കുണ്ടറ ജോണി. 1979-ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചത്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളികളെ സംബന്ധിച്ചെടുത്തോളം കുണ്ടറ ജോണിയെന്നാൽ വില്ലനാണ്. മലയാളികൾ ഒരിക്കലും മറക്കാത്ത വില്ലൻ വേഷങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമയാണ് അദ്ദേഹം അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.
ഒരു കാലത്ത് മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാൽ തന്നെ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 79-ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ജോണി പറഞ്ഞിരുന്നു.